എച്ച്എംഡി ക്രെസ്റ്റ് 5ജി, എച്ച്എംഡി ക്രെസ്റ്റ് മാക്സ് 5 ജി സെയിലുകള്‍ ആമസോണില്‍ ആരംഭിച്ചു

എച്ച്എംഡി ക്രെസ്റ്റ് 5ജി, എച്ച്എംഡി ക്രെസ്റ്റ് മാക്സ് 5 ജി സെയിലുകള്‍ ആമസോണില്‍ ആരംഭിച്ചു
Published on

എച്ച്എംഡിയുടെ ഏറ്റവും ആദ്യത്തെ സ്മാര്‍ട്ട് ഫോണുകളായ എച്ച്എംഡി ക്രെസ്റ്റ് 5ജി, എച്ച്എംഡി ക്രെസ്റ്റ് മാക്സ് 5ജി എന്നിവയുടെ വില്‍പന ആരംഭിച്ചു. തല്‍ക്ഷണം ഷെയര്‍ ചെയ്യാനാവുന്ന വിധത്തിലെ പ്രകടനവുമായി ആകര്‍ഷകമായ 50 എംപി സെല്‍ഫി ക്യാമറ, ഹാന്‍ഡ്സ് ഫ്രീ സെല്‍ഫി, ടോണ്‍ കണ്‍ട്രോള്‍, ബ്യൂട്ടിഫൈ തുടങ്ങിയ നിരവധി സവിശേഷതകളാണ് ഇവയ്ക്കുള്ളത്.

കരുത്തുറ്റ സെല്‍ഫ് പോര്‍ട്ട്റൈറ്റുകള്‍ക്കുതകും വിധം എഐ സൂപര്‍ പോര്‍ട്ട്റൈറ്റ്, സ്ലോ മോഷന്‍, ചലിക്കുന്ന വസ്തുക്കളെ പകര്‍ത്താനുതകുന്ന ഫ്ളാഷ് ഷോട്ട്, ട്രൈപോഡ് മോഡ് തുടങ്ങിയവും മറ്റ് ആകര്‍ഷണങ്ങളാണ്. ആന്‍ഡ്രോയ്ഡ് 14 ആണ് ഇരു ഫോണുകളിലുമുള്ളത്.

എച്ച്എംഡി ക്രെസ്റ്റ് 5 ജി (6ജിബി), എച്ച്എംഡി ക്രെസ്റ്റ് മാക്സ് 5ജി (8ജിബി) എന്നിവയുടെ വില 14,999 രൂപയും 16,999 രൂപയും വീതമാണ്. ഇവ ആമസോണ്‍ സ്പെഷല്‍സിലെ ഗ്രേറ്റ് ഫ്രീഡം സെയിലില്‍ 12,999 രൂപയ്ക്കും 14,999 രൂപയ്ക്കും ലഭ്യമാകും. എച്ച്എംഡി ഡോട്ട് കോമിലും ഇവ ലഭ്യമാകും.

Related Stories

No stories found.
Times Kerala
timeskerala.com