Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaSNDP യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടി: വെള്ളാപ്പള്ളിയുടെ അപ്പീൽ ഹൈക്കോടതി വ്യാഴാഴ്ച...

SNDP യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടി: വെള്ളാപ്പള്ളിയുടെ അപ്പീൽ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും | Vellappally Natesan

🎙️ Latest Podcast

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ വെള്ളാപ്പള്ളി നടേശൻ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. അടിയന്തരമായി ഹർജി കേൾക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(High Court to consider Vellappally Natesan’s appeal on Thursday)

സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്നാണ് വെള്ളാപ്പള്ളിയുടെ വാദം. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇതിൽ ഇടപെടാൻ അധികാരമില്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

ഡയറക്ടർമാർക്ക് ഡിൻ നിർബന്ധമാക്കിയതിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലെന്നും അതിനാൽ അതിന്റെ പേരിൽ അയോഗ്യരാക്കിയത് നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും അപ്പീലിൽ അവകാശപ്പെടുന്നു. തുടർച്ചയായി മൂന്ന് വർഷം വാർഷിക കണക്കുകൾ ബോധിപ്പിച്ചില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് മുഴുവൻ ഭാരവാഹികളെയും അയോഗ്യരാക്കിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.