
കൊച്ചി : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചു. ഇദ്ദേഹത്തെ കുറ്റവിമുക്‌തനാക്കിയ നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. (High Court notice to K Surendran on bribery case)
ഈ മാസം മുപ്പതിന് ഹർജി വീണ്ടും പരിഗണിക്കും. സ്ഥാനാർത്ഥിയെ പിൻവലിക്കാനായി കോഴ നൽകിയെന്നാണ് കേസ്. ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ സെഷൻസ് കോടതി വിധിയിൽ പിഴവുണ്ടെന്നും, ഇത് നിയമവിരുദ്ധമാണ് എന്നുമാണ് സർക്കാർ വാദം.
പ്രതി നൽകിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചാണ് കോടതിയുടെ നടപടിയെന്ന് അപ്പീൽ ഹർജിയിൽ പറയുന്നു. സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി 2 ലക്ഷം രൂപ, സ്മാർട്ട് ഫോൺ എന്നിവയടക്കം കോഴ നൽകിയെന്നാണ് കെ സുരേന്ദ്രനടക്കമുള്ള ആറ് നേതാക്കൾക്കെതിരെയുള്ള ആരോപണം.