ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങൾ | Head and Neck Cancer

ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങൾ | Head and Neck Cancer
Published on

'ഹെഡ് ആൻഡ് നെക്ക്' ക്യാന്‍സര്‍ എന്നാണ് കഴുത്തിലെ അർബുദത്തെ അറിയപ്പെടുന്നത് (Head and Neck Cancer). ഈ ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത് വായ, നാവ്, തൊണ്ട, ചുണ്ടുകള്‍, ഉമിനീര്‍ ഗ്രന്ഥി, മൂക്ക്, ചെവി എന്നിവിടങ്ങളിലാണ്. അതുകൊണ്ടാണ് ഇതിനെ ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സര്‍ എന്ന് വിളിക്കുന്നത്. പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ എന്നിവയാണ് ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമായി പറയുന്നത്.

രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം. നാക്ക്, കവിൾ എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന നിറവ്യത്യാസം, ഉണങ്ങാത്ത മുറിവുകൾ, മാറാത്ത പുണ്ണ്, വിട്ടുമാറാത്ത തൊണ്ടവേദന, തൊണ്ടവീക്കം, ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ഹെഡ് ആൻഡ് നെക്ക് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്.

അതുപോലെ വായിലോ കഴുത്തിലോ മുഴകള്‍ കാണപ്പെടുന്നത്, മോണയില്‍നിന്ന് രക്തം പൊടിയുക, മൂക്കില്‍ നിന്നും രക്തം വരുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക, നാവിനും കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, ശ്വാസതടസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, കഴുത്തുവേദന, വായ്നാറ്റം, ചെവി വേദന, ചര്‍മ്മത്തിലെ നിറവ്യത്യാസം, പല്ലു കൊഴിയുക തുടങ്ങിയവയും ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍, രോഗം ഉണ്ടെന്ന് കരുതാതെ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്.ഹെഡ് ആന്‍ഡ് നെക്ക് ക്യാൻസർ തുടക്കത്തിലേ കണ്ടെത്താൻ കഴിഞ്ഞാല്‍ രോഗമുക്തി നേടാന്‍ കഴിഞ്ഞേക്കാം.

Related Stories

No stories found.
Times Kerala
timeskerala.com