Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala'ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് ആരെങ്കിലും പാട്ട് ഉണ്ടാക്കിയിട്ടുണ്ടോ?':...

‘ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് ആരെങ്കിലും പാട്ട് ഉണ്ടാക്കിയിട്ടുണ്ടോ?’: MA ബേബി | Sabarimala

🎙️ Latest Podcast

ആലപ്പുഴ: ശബരിമലയിൽ അയ്യപ്പഭക്തർക്ക് സുഗമമായി നടന്നുപോകാൻ പാതയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദനാണെന്ന് എം.എ. ബേബി. വണ്ടാനത്ത് നിർമ്മിക്കുന്ന പി.കെ.സി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Has anyone made a song asking who built the road for devotees to travel to Sabarimala, asks MA Baby)

കമ്മ്യൂണിസ്റ്റ് നേതാക്കൾ ജനങ്ങൾക്കായി ചെയ്ത മഹത്തായ കാര്യങ്ങൾ പലരും വിസ്മരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് ആരെങ്കിലും പാട്ടുണ്ടാക്കിയിട്ടുണ്ടോ? ജനകീയ പ്രശ്നങ്ങളിൽ എന്നും നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമാണ്. ഇത് തിരിച്ചറിയാതെ ഇടതുപക്ഷ വേഷമണിഞ്ഞ വലതുപക്ഷ കപടതയെ ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചു കൊല്ലം മുൻപേ മന്ത്രിസ്ഥാനവും വകുപ്പുകളും വീതം വെക്കാൻ നടക്കുന്നവരാണ് യുഡിഎഫുകാരെന്ന് അദ്ദേഹം പരിഹസിച്ചു. ജനക്ഷേമത്തേക്കാൾ അധികരത്തിനാണ് അവർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.