
കണ്ണൂർ: സ്വകാര്യ ബസിൽ നിന്നും തോക്കിൻ തിരകൾ കണ്ടെത്തി(Gunshot wounds). വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ നിന്നാണ് തിരകൾ കണ്ടെത്തിയത്.
മൂന്ന് പെട്ടികളിലായി സൂക്ഷിച്ചിരുന്ന തിരകളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. എക്സൈസ് സംഘം കൂട്ടുപുഴ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
തിരകൾ പൊലീസിന് കൈമാറിയതായി എക്സൈസ് സംഘം അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.