
പത്തനംതിട്ട: പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി(peon). കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52) യെയാണ് ജീവൻവെടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇയാളെ വ്യാഴാഴ്ച മുതൽ കാണ്മാനില്ലായിരുന്നു.
ബെജി മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക ഇയാൾക്കെതിരെ മുൻപ് നൽകിയ പരാതിയിൽ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് മരണം നടന്നത്. പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്ന മനോവ്യഥയാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.