തിരുവനന്തപുരം : സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ജീവൻ (19) ആണ് പോലീസ് അറസ്റ്റിലായത്. പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ബസിനുളളിൽ വച്ച് പീഡിപ്പിച്ച കേസിലാണ് പ്രതി പിടിയിലായത്.
ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങൾ ചിത്രീകരിച്ച് റീൽസായി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും വീഡിയോ ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളെ സൗഹൃദം നടിച്ച് പീഡിപ്പിക്കുന്നതാണ് പ്രതിയുടെ രീതി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു