ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നതയിൽ നിൽക്കുന്ന ജി. സുധാകരൻ നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. പുന്നപ്രയിലെ സ്വന്തം വീട്ടിൽ വെച്ചാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സുധാകരന്റെ ഈ നിർണ്ണായക നീക്കം.(G Sudhakaran to break silence, press conference tomorrow )
പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതായി ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം കഴിഞ്ഞ ഏഴ് ദിവസമായി സുധാകരൻ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈ അവസരത്തിൽ നാളത്തെ വാർത്താസമ്മേളനം നിർണ്ണായകമാണ്.
നേതാക്കൾ വീട്ടിലെത്തി സംസാരിച്ചുവെങ്കിലും സുധാകരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇതോടെ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സി.പി.എം അവസാനിപ്പിച്ചതായാണ് വിവരം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.

