Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeKeralaനിലപാടിൽ തുടർന്ന് G സുധാകരൻ: അനുനയിപ്പിക്കാൻ മുഖ്യമന്ത്രി എത്തുമോ? | G...

നിലപാടിൽ തുടർന്ന് G സുധാകരൻ: അനുനയിപ്പിക്കാൻ മുഖ്യമന്ത്രി എത്തുമോ? | G Sudhakaran

🎙️ Latest Podcast

ആലപ്പുഴ: സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ മുതിർന്ന നേതാവ് ജി. സുധാകരൻ തുടരുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന് സുധാകരൻ ആവർത്തിച്ചതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ നേരിട്ട് ഇടപെടുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.(G Sudhakaran in Dissatisfaction, Will the Chief Minister come to persuade?)

താൻ നേരിടുന്ന അവഗണനയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ പരസ്യമായി പ്രതികരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് എത്തിയ ശേഷം ജില്ലാ സെക്രട്ടറി ഒരിക്കൽ പോലും തന്നെ ബന്ധപ്പെട്ടിട്ടില്ല. താൻ പരിഗണന അർഹിക്കുന്നില്ലെന്ന പാർട്ടി സെക്രട്ടറിയുടെ പ്രയോഗം ശരിയായില്ലെന്നും, അത് തിരുത്താൻ ആരും തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക ആഘോഷത്തിൽ തന്നെ ക്ഷണിച്ചില്ലെന്നത് വേദനയുണ്ടാക്കി. ജി. സുധാകരൻ പാർട്ടി വിടുമോ അതോ നിശബ്ദനായി തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ കോൺഗ്രസ് ക്യാമ്പും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മുതിർന്ന സി പി എം നേതാക്കൾ നേരത്തെ സുധാകരനുമായി സംസാരിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.