Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaമുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ KP ഉണ്ണികൃഷ്ണൻ അന്തരിച്ചു |...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ KP ഉണ്ണികൃഷ്ണൻ അന്തരിച്ചു | KP Unnikrishnan

🎙️ Latest Podcast

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.(Former Union Minister KP Unnikrishnan passes away)

ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന അദ്ദേഹം വടകര മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറ് തവണ ലോക്സഭയിലെത്തി ചരിത്രം സൃഷ്ടിച്ച നേതാവാണ്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ.

ഈ കാലയളവിൽ നേടിയ രാഷ്ട്രീയ നിരീക്ഷണ പാടവം അദ്ദേഹത്തിന്റെ പിൽക്കാല പാർലമെന്ററി ജീവിതത്തിന് വലിയ മുതൽക്കൂട്ടായി.1970-കളിൽ കോൺഗ്രസിൽ സജീവമായ അദ്ദേഹം, 1978-ലെ പാർട്ടി പിളർപ്പിനെത്തുടർന്ന് കോൺഗ്രസ് (യു) വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചു. 1979-80: എ.ഐ.സി.സി (യു) ജനറൽ സെക്രട്ടറി, 1980: എ.ഐ.സി.സി (എസ്) ജനറൽ സെക്രട്ടറി, പിന്നാലെ 1993ൽ മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.