
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു(Sexual assault). കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. പെൺകുട്ടി സ്കൂളിലേക്ക് പോകാൻ പാലാഴിയിൽ നിന്ന് ബസ് കയറി.
പെൺകുട്ടിക്കൊപ്പം പ്രതിയും ബസിൽ കയറുകയായിരുന്നു. പെൺകുട്ടി ബസിൽ സഞ്ചരിക്കവെ ബിഹാർ സ്വദേശിയായ പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറി. വാജിർ അൻസാരി എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.