ഡൽഹി: ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നൽകി സുപ്രീം കോടതി(global Ayyappa gathering). അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.
ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നും അയ്യപ്പ സംഗമം നടത്താമെന്നുന്നും ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കരുതെന്നുമാണ് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം ഉണ്ടായാലും അതിന്റെ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും ഹൈക്കോടതിയുടെ നിർദേശാനുസരണമായിരിക്കണം നടപടികൾ നടത്താണെന്നും കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.