പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്തും അടൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫെന്നി നൈനാൻ. പരാതി വ്യാജമാണെന്ന് ആവർത്തിച്ച ഫെന്നി നൈനാൻ, പോലീസ് അന്വേഷണത്തിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ താൻ സ്ഥാനാർഥിത്വം പിൻവലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.(Fenni Ninan challenges woman in complaint against Rahul Mamkootathil)
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ഇന്നലെ ലഭിച്ച ലൈംഗിക പീഡന പരാതിയിൽ, യുവതിയെ ഹോം സ്റ്റേ പോലുള്ള ഒരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്ന് ആരോപണമുണ്ട്. തന്നെ അവിടേക്ക് കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും ഫെന്നിയാണെന്നാണ് യുവതിയുടെ പരാതിയിലുള്ള പ്രധാന ആരോപണം.
തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പരാതി പൂർണ്ണമായും വ്യാജമാണെന്നുമാണ് ഫെന്നി നൈനാൻ പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായിരിക്കെയാണ് ഫെന്നി നൈനാൻ ഇത്തരം ഗുരുതരമായ ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് രാഹുലിന്റെ സുഹൃത്തിന്റെ ഈ പരസ്യ വെല്ലുവിളി.