വയനാട് : വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫീസറുടെ സംഭാഷണം പുറത്തായി. പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാർ യുവതിയെ കേസ് പിൻവലിക്കാനായി സമ്മർദ്ദം ചെലുത്തുന്ന രീതിയിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. (Female forest official was assaulted in Wayanad)
തെറ്റ് പറ്റിപ്പോയെന്നും, നാറ്റിക്കരുതെന്നും, എന്ത് ചെയ്യാനും തയ്യാറാണെന്നും ഇയാൾ പറയുന്നുണ്ട്. എന്നാൽ, താൻ നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിക്കുന്നുണ്ട്. സംഭവത്തിൽ പടിഞ്ഞാറത്തറ പോലീസ് അന്വേഷണം നടത്തുകയാണ്.