തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഉപകരണങ്ങള്‍ കൈമാറി ഫെഡറല്‍ ബാങ്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഉപകരണങ്ങള്‍  കൈമാറി  ഫെഡറല്‍ ബാങ്ക്
Published on

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സഹായവുമായി ഫെഡറല്‍ ബാങ്ക്. ബിപി മോണിറ്ററുകള്‍, ലാറിംഗോസ്‌കോപ്പുകള്‍, നെബുലൈസറുകള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍ തുടങ്ങിയ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങളാണ് ഫെഡറല്‍ ബാങ്ക് നൽകിയത് . കേരളത്തിലെ ഇടുക്കി ജില്ല മുതൽ തമിഴ്‌നാട്ടിലെ മധുര വരെയുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ഈ സൗകര്യങ്ങള്‍ ഉപകാരപ്രദമാകും.

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ ഗവണ്മെന്റ് ബിസിനസ് സൗത്ത് മേധാവി കവിത കെ നായര്‍, അനീസ് അഹമ്മദ്, ബാങ്കിന്റെ കുമാരപുരം ശാഖാ മാനേജർ വെങ്കടേഷ് കെ, ഹോസ്പിറ്റല്‍ സൂപ്രണ്ട് സുനില്‍ കുമാര്‍, ലേ സെക്രട്ടറി അനില്‍ കുമാര്‍, കമ്മ്യൂണിറ്റി മെഡിക്കല്‍ സര്‍വീസസിന്റെ പ്രതിനിധികള്‍, മെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com