

പത്തനംതിട്ട: ജില്ലയിൽ 12 വയസ്സുകാരനോട് അച്ഛൻ ക്രൂരത കാണിച്ചതായി പരാതി. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Father's cruelty to 12-year-old in Pathanamthitta, case registered)
കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഏറ്റെടുത്തു. 12 വയസ്സുകാരന്റെ മാതാപിതാക്കൾ വേർപെട്ട് കഴിയുന്നവരാണ്. കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് കൈമാറാനാണ് സി.ഡബ്ല്യു.സി. ആലോചിക്കുന്നത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.