മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ |sexual assault

തടവിന് പുറമേ മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
court order
Published on

ഇടുക്കി : ഇടുക്കിയിൽ മകളെ പീഡിപ്പിച്ച് പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.അഞ്ച് വയസ് മുതൽ എട്ട് വയസ് വരെയാണ് പ്രതി മകളെ പീഡിപ്പിച്ചത്. തടവിന് പുറമേ മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

എട്ടാം വയസിൽ നിരന്തരമായി വയറ് വേദനയെ ഉണ്ടായതിനെ തുടർന്നാണ് കുട്ടി വിവരം അമ്മയോട് പറഞ്ഞത്.പിതാവ് ഇങ്ങനെ ചെയ്യുന്നത് വയറ് വേദനക്ക് കാരണമാകുമോയെന്ന് സംശയം ചോദിക്കുകയായിരുന്നു.

തുടർന്ന് കുട്ടിക്ക് കൗൺസിലിംഗ് നൽകി വിവരങ്ങൾ ശേഖരിച്ച് 2020 ൽ കരിമണ്ണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് വർഷം കൂടെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com