Kerala
പതിമൂന്നുകാരി ഗർഭിണിയായ കേസിൽ പിതാവ് അറസ്റ്റിൽ |sexual assault
45 കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹൊസ്ദുർഗ് : 13 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. കാസർകോട് ജില്ലയിലെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 45 കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നടുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് 13-കാരി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
തുടർന്ന് നടത്തിയ മൊഴിയെടുപ്പിലാണ് പീഡിപ്പിച്ചത് പിതാവാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.