വിവാഹ സീസണ്‍ ആഘോഷമാക്കാന്‍ പുതിയ കളക്ഷനുമായി ഫാബ്ഇന്ത്യ | Marriage

നിറങ്ങള്‍, കരകൗശല പ്രതിഭ, ആകര്‍ഷകമായ ഡിസൈനുകള്‍ എന്നിവയുടെ സംയോജനമായ ഈ കളക്ഷന്‍, വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അനുയോജ്യമാകുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്
Marriage
Published on

കൊച്ചി: വിവാഹകാലം ആഘോഷമാക്കാന്‍ ഫാബ്ഇന്ത്യ പുതിയ വെഡിംഗ് കളക്ഷന്‍ 2025 അവതരിപ്പിച്ചു. നിറങ്ങള്‍, കരകൗശല പ്രതിഭ, ആകര്‍ഷകമായ ഡിസൈനുകള്‍ എന്നിവയുടെ സംയോജനമായ ഈ കളക്ഷന്‍, വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അനുയോജ്യമാകുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. (Marriage)

വിവാഹത്തിനായാലും, ഉജ്ജ്വലമായ ഉത്തരേന്ത്യന്‍ സംഗീതത്തിലായാലും, വൈകുന്നേരത്തെ സ്വീകരണത്തിലായാലും, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാത്തരം ആഘോഷങ്ങള്‍ക്കുമുള്ള സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ഈ ശേഖരത്തില്‍ ലഭ്യമാണ്.

കൈത്തറി, എംബ്രോയ്ഡറി, ബ്ലോക്ക് പ്രിന്റ് തുടങ്ങിയ ഇന്ത്യന്‍ കരകൗശല മികവുകള്‍ ഓരോ വസ്ത്രത്തിലും പ്രതിഫലിക്കുന്നു. പ്രകൃതിദത്ത തുണിത്തരങ്ങളില്‍ തിളങ്ങുന്ന നിറങ്ങളാണ് ഈ സീസണിന്റെ ഹൈലൈറ്റ്. നിങ്ങളുടെ ലുക്ക് പൂര്‍ത്തിയാക്കാന്‍, ഫാബ്ഇന്ത്യ മനോഹരമായ പാദരക്ഷകള്‍, ബാഗുകള്‍, ആഭരണങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

വിവാഹസമ്മാനങ്ങള്‍ക്കായി ഫാബ്‌ഹോം ശ്രേണിയും ഫാബ്ഇന്ത്യ അവതരിപ്പിച്ചു. മനോഹരമായ ഹോം ഡെക്കര്‍, സര്‍വിംഗ് ഡിഷുകള്‍, ആഘോഷ സാധനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ശ്രേണി കരകൗശലത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

ഫാബ്ഇന്ത്യ വെഡിംഗ് കളക്ഷന്‍ 2025 രാജ്യത്തെ എല്ലാ ഷോറൂമുകളിലും, കൂടാതെ www.fabindia.com ല്‍ ഓണ്‍ലൈന്‍ ആയും ലഭ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com