Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaതൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി നാളെ | Antony...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി നാളെ | Antony Raju

🎙️ Latest Podcast

തിരുവനന്തപുരം: ആന്റണി രാജു പ്രതിയായ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി മരവിപ്പിക്കണമെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് നാളത്തെ നിർണ്ണായക വിധി.(Evidence corruption case, Verdict on Antony Raju’s appeal tomorrow)

കോടതി ആന്റണി രാജുവിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയെത്തുടർന്ന് അദ്ദേഹത്തിന് എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യത നേരിട്ടിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്നാണ് അപ്പീലിലെ പ്രധാന വാദം.

വിചാരണ നടപടികളിൽ പിഴവുണ്ടെന്നും ശിക്ഷാ വിധി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ജില്ലാ സെഷൻസ് കോടതി നേരത്തെ ആന്റണി രാജുവിന്റെ ശിക്ഷാ വിധി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. 1990-ൽ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിയിലായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തി എന്നതാണ് കേസ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.