Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaതൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജിയിൽ ഇന്ന് ഇടക്കാല ഉത്തരവ് |...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജിയിൽ ഇന്ന് ഇടക്കാല ഉത്തരവ് | Antony Raju

🎙️ Latest Podcast

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തനിക്ക് ലഭിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഉപഹർജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷാ നടപടികൾക്കെതിരെയാണ് ആന്റണി രാജു കോടതിയെ സമീപിച്ചത്.(Evidence corruption case, Interim order today on Antony Raju’s petition)

മജിസ്‌ട്രേറ്റ് കോടതി വിധിച്ച തടവ് ശിക്ഷയും പിഴയും നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്റണി രാജുവിന്റെ പ്രധാന വാദം. പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.

ലഹരിക്കേസ് പ്രതിയെ സഹായിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. ഈ കേസിൽ 3 വർഷം തടവും 10,000 രൂപ പിഴയുമാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. നേരത്തെ ഈ ശിക്ഷാ വിധി ജില്ലാ സെഷൻസ് കോടതി മരവിപ്പിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.