Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeKeralaവയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: സ്വർണ്ണാഭരണങ്ങൾ കാണാനില്ല | Elderly woman

വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: സ്വർണ്ണാഭരണങ്ങൾ കാണാനില്ല | Elderly woman

🎙️ Latest Podcast

തൃശ്ശൂർ: ദേശമംഗലത്ത് തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സഫിയ ആണ് മരിച്ചത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായത് കൊലപാതകമാണെന്ന സംശയം ജനിപ്പിക്കുന്നു.(Elderly woman found dead inside home, Gold ornaments missing)

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സഫിയ, രാത്രികാലങ്ങളിൽ ഭയം കാരണം അയൽവീടുകളിലാണ് ഉറങ്ങാൻ പോയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഇവർ പതിവുപോലെ എത്താതിരുന്നതിനെത്തുടർന്ന് നാട്ടുകാർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. സഫിയയുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ കൊലപാതകമാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.