Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKerala'ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം': ദേശീയ പണിമുടക്കിലെ അക്രമ...

‘ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം’: ദേശീയ പണിമുടക്കിലെ അക്രമ സംഭവങ്ങളിൽ എളമരം കരീം | National strike

🎙️ Latest Podcast

തിരുവനന്തപുരം: രാജ്യവ്യാപകമായി നടന്ന പണിമുടക്കിനിടെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ വിചിത്രമായ ന്യായീകരണത്തോടെ പ്രതിരോധിച്ച് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം” എന്നായിരുന്നു അക്രമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. (Elamaram Kareem justifies the violent incidents during the National strike)

പണിമുടക്ക് ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ ‘പുതുയുഗ യാത്ര’ മാറ്റിവെക്കാത്തതിനെ സി.പി.എം വിമർശിച്ചു. ഇത് തൊഴിലാളി വിരുദ്ധമാണെന്നാണ് സി.പി.എം ആരോപണം. എന്നാൽ ഇത് വി.ഡി. സതീശൻ തള്ളി. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ എന്നിവ നിരത്തിലിറങ്ങിയില്ല. ടാക്സികളും ഓട്ടോകളും ഭാഗികമായി മാത്രമേ സർവീസ് നടത്തിയത്. എന്നാൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലായിരുന്നു.

സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചെങ്കിലും സെക്രട്ടേറിയറ്റിൽ ഹാജർ നില വെറും 10.7 ശതമാനം മാത്രമായിരുന്നു. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അവശ്യ സർവീസുകളെയും ആശുപത്രികളിലേക്കുള്ള യാത്രക്കാരെയും സഹായിക്കാൻ പോലീസും സന്നദ്ധ സംഘടനകളും രംഗത്തുണ്ടായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.