മലപ്പുറം : പി വി അൻവറിന്റെ വീട്ടിലെ ഇ.ഡി പരിശോധന പൂർത്തിയായി. രാവിലെ 7ന് ആരംഭിച്ച പരിശോധന 9.30യോടെയാണ് അവസാനിച്ചത്. പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഇ.ഡി വന്നത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് പി വി അൻവർ പറഞ്ഞു.
മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പിശോധന നടത്തി. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം.