പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ എസ്.എൻ.ഡി.പിക്കെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.എം. സ്ഥാനാർത്ഥിയുടെ മകനും ഡി.വൈ.എഫ്.ഐ. നേതാവുമായ യുവാവ്. വാട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം പങ്കുവച്ചത്. തോൽവിക്ക് കാരണം എസ്.എൻ.ഡി.പി.യുടെ നിലപാടാണെന്ന് ആരോപിച്ചുകൊണ്ടാണ് രോഷം പ്രകടിപ്പിച്ചത്.(DYFI leader furious with SNDP after defeat in Local body elections)
"എസ്.എൻ.ഡി.പി. എന്ന സാധനം ഇനി എന്റെ വീട്ടിൽ വേണ്ട. ഇനി ആരും എസ്.എൻ.ഡി.പി. എന്ന പേരിൽ വീട്ടിൽ കയറരുത്. മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട. വീട്ടിൽ കൊടി കെട്ടാൻ വരേണ്ട." ഈ വോയിസ് ക്ലിപ്പ് പുറത്തുവിട്ടാലും തനിക്ക് കുഴപ്പമില്ലെന്നും പറയുന്നുണ്ട്.
മകന്റെ രോഷപ്രകടനത്തിന് പിന്നാലെ, സ്ഥാനാർത്ഥിയായ അമ്മയുടെ ശബ്ദസന്ദേശവും പുറത്തുവന്നു. "എസ്.എൻ.ഡി.പി.ക്കാർ വോട്ട് ചെയ്തിരുന്നെങ്കിൽ പുഷ്പം പോലെ ജയിച്ചേനെ" എന്ന് അവർ സന്ദേശത്തിൽ പറയുന്നു.