കൊച്ചി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം പാതിവഴിയിൽ നിന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങി. (Dubai-bound Emirates flight returns to Kochi)
ഇന്നലെ പുലർച്ചെ 4.30-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനമാണ് ദുബായിൽ ഇറങ്ങാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ കൊച്ചിയിലേക്ക് മടങ്ങിയത്. രാവിലെ 8.30-ഓടെ വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി.
അരമണിക്കൂറോളം യാത്രക്കാരെ വിമാനത്തിനുള്ളിൽ തന്നെ ഇരുത്തിയെങ്കിലും ദുബായിലെ സാഹചര്യം അനുകൂലമല്ലെന്ന് വ്യക്തമായതോടെ യാത്ര റദ്ദാക്കി. ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ധന ടാങ്കിന് സമീപമുണ്ടായ തീപിടിത്തം ദുബായ് സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

