മദ്യനയം; ഡ്രൈ ഡേ ഒഴിവാക്കില്ല, പക്ഷെ ടൂറിസം മേഖലയില്‍ വിളമ്പാം

മദ്യനയം; ഡ്രൈ ഡേ ഒഴിവാക്കില്ല, പക്ഷെ ടൂറിസം മേഖലയില്‍ വിളമ്പാം
Published on

തിരുവനന്തപുരം: മദ്യനയത്തിന് അംഗീകാരം നല്‍കി സിപിഐഎം. ഈ മാസം 11ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മദ്യനയം ചര്‍ച്ച ചെയ്ത് അംഗീകരിക്കും. ഡ്രൈഡേ മദ്യനയത്തില്‍ ഒഴിവാക്കില്ല.

ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഇപ്പോഴുള്ളത് പോലെ തന്നെ തുടരാനാണ് സ്വീകരിച്ച തീരുമാനം. കൂടാതെ മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും. അതേസമയം ടൂറിസം മേഖലകളിലെ മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക സ്ഥലങ്ങളിൽ ഡ്രൈ ഡേയിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കുന്നതായിരിക്കും. എന്നാല്‍ 15 ദിവസം മുമ്പ് പ്രത്യേക അനുമതി വാങ്ങണം.

Related Stories

No stories found.
Times Kerala
timeskerala.com