

2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ മസ്റ്ററിങ് നടത്താം. അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾക്ക് ഫീസ് നൽകണം.
ഉജ്വലബാല്യം 31 വരെ അപേക്ഷിക്കാം
വനിത ശിശു വികസന വകുപ്പ് സംസ്ഥാനതല ശിശു ദിനാഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു ഏർപ്പെടുത്തിയുട്ടുള്ള ഉജ്വലബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. 2023 ലെ ഉജ്വലബാല്യം പുരസ്കാരത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നീട്ടുകയായിരുന്നു.