നരിയോറ മലയെ മറ്റൊരു മുണ്ടക്കൈ ആക്കരുത്: സി.ആർ നീലകണ്ഠൻ | CR Neelakandan

നരിയോറ മലയെ മറ്റൊരു മുണ്ടക്കൈ ആക്കരുത്: സി.ആർ നീലകണ്ഠൻ | CR Neelakandan
Published on

അൻവർ ഷരീഫ് 
പെരുവയൽ: നരിയോറ മലയും, താഴ്വാരവും, കല്ലായ് പുഴയുടെ ഉത്ഭവസ്ഥാനങ്ങളും സംരക്ഷിക്കാൻ അധികാരികൾ ഇടപ്പെടണമെന്ന് പ്രശസ്ത പരിസ്ഥിതി -സാമൂഹ്യ പ്രവർത്തകൻ സി. ആർ നീലകണ്ഠൻ ( CR Neelakandan)

അവശ്യപ്പെട്ടു. കെട്ടിടങ്ങൾക്ക് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനുമതി കൊടുക്കുന്ന സമീപനം പഞ്ചായത്ത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നരിയോറ മല സംരക്ഷണ സമിതിയുടെ നേത്രത്വത്തിൽ പെരുവയൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി. ആർ നീലകണ്ഠൻ.

ഗ്രാമസഭകളിൽ അവതരിപ്പിച്ച് പാസാക്കിയ പ്രമേയങ്ങൾ പോലും വകവെയക്കാത്ത നടപടി അംഗികരിക്കാനാവില്ല, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കേണ്ട സർക്കാർ കുത്തകകൾക്ക് പിന്തുണ നൽക്കുന്നത് അവസാനിപ്പിക്കണം, കല്ലായ്പുഴയുടെ നാശത്തിന് കാരണമാകുന്ന രീതിയിൽ നരിയോറ മലയെ നശിപ്പിക്കുന്നവർക്കെതിരെ ജില്ല ഭരണകൂടം നടപ്പടി സ്വീകരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

നരിയോറ മല സംരക്ഷണ സമിതി ചെയർമാൻ വിശ്വനാഥൻ കിയ്യലത്ത് അധ്യക്ഷനായിരുന്നു. പരിസ്ഥിതി പ്രർത്തകൻ ടി നാരായണൻ വട്ടോളി മുഖ്യ പ്രഭാഷണം നടത്തി. യു രാമചന്ദ്രൻ, ഗ്രീൻ മൂവ്മെൻ്റ് ജില്ല ചെയർമാൻ ശബരി മുണ്ടക്കൽ, നദി സംരക്ഷണ സമിതി ജില്ല വൈസ് പ്രസിഡണ്ട് രമാദേവി ടീച്ചർ, ഗോപാലൻ തച്ചോലത്ത്, മുസ്തഫ മമ്പാട് എന്നിവർ സംസാരിച്ചു. സമിതി കൺവീനർ
ഷിജേഷ് മാക്കുനി സ്വാഗതവും സുരേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com