Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKerala'ശ്രുതി ഉൾപ്പെടെയുള്ള ദുരിത ബാധിതരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്': T സിദ്ദിഖ് MLA...

‘ശ്രുതി ഉൾപ്പെടെയുള്ള ദുരിത ബാധിതരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്’: T സിദ്ദിഖ് MLA | T Siddique MLA

🎙️ Latest Podcast

വയനാട് : ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ശ്രുതിയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ടി. സിദ്ദിഖ് എംഎൽഎ. ശ്രുതിക്ക് 120 ദിവസത്തിനകം വീട് നൽകുമെന്ന് വാഗ്ദാനം നൽകി പറ്റിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.(Don’t drag the victims into controversy, says T Siddique MLA)

ശ്രുതിക്ക് വീട് നൽകാമെന്ന് താൻ വ്യക്തിപരമായി ഒരിടത്തും പറഞ്ഞിട്ടില്ല. ശ്രുതിക്ക് വീട് സ്പോൺസർ ചെയ്യാൻ മുന്നോട്ടുവന്ന വ്യക്തിയെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അതിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വ്യാജപ്രചാരണം നടത്താനാണ് സിപിഎം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ദുരന്തബാധിതരെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രുതിക്ക് 120 ദിവസത്തിനുള്ളിൽ വീട് നിർമ്മിച്ച് നൽകുമെന്ന് സിദ്ദിഖ് ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ അത് നടപ്പായില്ലെന്നുമാണ് കെ. റഫീഖ് ആരോപിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.