ബേപ്പൂർ നാലാമത് അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിലെ വ്യത്യസ്തമായ കാഴ്ചകൾ | Beypore International Water Festival

ബേപ്പൂർ നാലാമത് അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിലെ വ്യത്യസ്തമായ കാഴ്ചകൾ | Beypore International Water Festival
Published on

കോഴിക്കോട് : വ്യാളികൾ, കുതിര, ഒട്ടകം, സിംഹം, കടുവ, പക്ഷികൾ, മനുഷ്യ രൂപങ്ങൾ, പൂക്കൾ, തുടങ്ങി അൻപതോളം പട്ടങ്ങളാണ് കൈറ്റ് ഷോയിൽ വാനിൽ പാറി പറന്നത് (Beypore International Water Festival). കൂടാതെ യന്ത്ര പാരച്ചൂട്ടും ബേപ്പൂരിലെനാലാമത് അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന് പൊലിമയേകി . കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും എത്തിയവർക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരും പട്ടം പറത്തലിൽ പങ്കെടുത്തു. ആകാശത്ത് വട്ടമിട്ട് പറന്ന വിവിധ വർണ്ണത്തിലുള്ള പട്ടങ്ങൾ കാഴ്ചക്കാർക്ക് വിസ്മയ കാഴ്ച്ചയൊരുക്കി.

ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ കാണുന്നതിന് ആയിരങ്ങളാണ് ഇന്ന് രാവിലെ മുതൽ ബേപ്പൂരിൽ ഒഴുകിയെത്തിയത്. നാവികസേനയുടെ ഐഎൻഎസ് കബ്ര,അനഖ്, എന്നീ കപ്പലുകൾ ബേപ്പൂരിൽ എത്തുന്നവർക്ക് മുന്നിൽ രാജ്യത്തിൻ്റെ നാവിക ശക്തി പ്രദർശിപ്പിച്ചു. കൂടാതെ കേരള പോലീസിന്റെയും, കോസ്റ്റ് ഗാർഡിന്റെയും സ്റ്റോളുകളും ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ ഒരുക്കിയിരുന്നു.

ഇതിനുപുറമെ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്ററുകളുടെ സാഹസിക പ്രകടനങ്ങളും കാണികൾക്ക് ആവേശമായി. ചാലിയത്ത് നടന്ന കയാക്കിംങ്ങ് മത്സരങ്ങളിലും നിരവധി കയാക്കർമാരാണ് ഇന്ന് പങ്കെടുത്തത്. ബേപ്പൂരിലെ തിരക്ക് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ നിന്നും 750 ഓളം പോലീസുകാരാണ് ബേപ്പൂരിലെ തിരക്ക് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ നിന്നും 750 ഓളം പോലീസുകാരാണ് ബേപ്പൂരിലെ തിരക്ക് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ നിന്നും 750 ഓളം പോലീസുകാരാണ് സുരക്ഷ ചുമതല നടത്തിയത്.ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com