Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaഞാറയ്ക്കലിലെ 17കാരൻ്റെ മരണം: ഓൺലൈൻ ഗെയിം അഡിക്ഷനെന്ന് സംശയം; പോലീസ് അന്വേഷണം...

ഞാറയ്ക്കലിലെ 17കാരൻ്റെ മരണം: ഓൺലൈൻ ഗെയിം അഡിക്ഷനെന്ന് സംശയം; പോലീസ് അന്വേഷണം ഊർജിതം | Online game

🎙️ Latest Podcast

കൊച്ചി: എറണാകുളം ഞാറയ്ക്കലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 17 വയസ്സുകാരൻ്റെ മരണത്തിൽ ഓൺലൈൻ ഗെയിമിംഗിന് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. ഓൺലൈൻ ഗെയിമിംഗിനോട് ആസക്തി ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.(Death of 17-year-old, Suspected of online game addiction, Police investigation intensifies)

ഫുട്ബോൾ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.  തിരച്ചിലിനൊടുവിൽ ഞാറയ്ക്കൽ ചാപ്പ ബീച്ചിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടൽഭിത്തിയിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.