പത്തനംതിട്ട: ബിന്ദു അമ്മിണി എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാണെന്ന വ്യാജ പ്രചാരണത്തിൽ സി.പി.എം. പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകി. റാന്നി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത്.(CPM files complaint to district collector over false campaign claiming Bindu Ammini is LDF candidate)
സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കളക്ടർക്ക് ഔദ്യോഗികമായി പരാതി നൽകിയത്. 'ശബരിമല പോരാട്ട നായിക' എന്ന തലക്കെട്ടോടെയാണ് വ്യാജ കാർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വോട്ടെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫിനെതിരെ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് സി.പി.എമ്മിൻ്റെ ആരോപണം.