Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeKeralaവ്യാജ ആരോപണം ഉന്നയിക്കുന്നു: V കുഞ്ഞിക്കൃഷ്ണനെതിരെ പരാതിയുമായി CPM | V Kunhikrishnan

വ്യാജ ആരോപണം ഉന്നയിക്കുന്നു: V കുഞ്ഞിക്കൃഷ്ണനെതിരെ പരാതിയുമായി CPM | V Kunhikrishnan

🎙️ Latest Podcast

കണ്ണൂർ: പയ്യന്നൂർ നിയസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം രംഗത്ത്. എൽഡിഎഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്തുന്നു എന്നാണ് സിപിഎമ്മിന്റെ പരാതി. ഇതുസംബന്ധിച്ച് റൂറൽ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പാർട്ടി പരാതി നൽകി.(CPM files complaint against V Kunhikrishnan for making false allegations)

വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട സംഭവമാണ് പുതിയ വിവാദങ്ങൾക്ക് ആധാരം. പയ്യന്നൂർ കോത്തായി മുക്കിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരുന്ന ഓഫീസ്, ഭീഷണിയെത്തുടർന്ന് ഒഴിപ്പിച്ചു എന്നാണ് ആരോപണം.

സ്ഥാനാർത്ഥി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കമാണിതെന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. പയ്യന്നൂരിലെ സംഭവവികാസങ്ങളിൽ കോൺഗ്രസ് നേതൃത്വവും പ്രതികരണവുമായി രംഗത്തെത്തി. സിപിഎം കൂടുതൽ ഓഫീസുകൾ പൊളിക്കാൻ തയ്യാറായാൽ അത് കൂടുതൽ വോട്ടുകൾ ലഭിക്കാനേ ഉപകരിക്കൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.