'BJPയെ സഹായിക്കുകയാണ് സതീശൻ്റെ അജണ്ട': BLOയുടെ ആത്മഹത്യയിൽ കോൺഗ്രസിനെതിരെ CPM | BLO

കെ.കെ. രാഗേഷ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്
'BJPയെ സഹായിക്കുകയാണ് സതീശൻ്റെ അജണ്ട': BLOയുടെ ആത്മഹത്യയിൽ കോൺഗ്രസിനെതിരെ CPM | BLO
Published on

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.) അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അജണ്ട ബി.ജെ.പി.യെ സഹായിക്കുകയാണെന്ന് കെ.കെ. രാഗേഷ് ആരോപിച്ചു.(CPM against Congress over BLO's suicide)

"അനീഷിൻ്റെ അച്ഛൻ തന്നെ ജോലി സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്, പിതാവ് പറഞ്ഞത് വി.ഡി. സതീശന് വിശ്വസിക്കാൻ ആകില്ലേ? എങ്ങനെയെങ്കിലും മരണം സി.പി.എമ്മിൻ്റെ തലയിൽ കെട്ടിവെക്കാനാണ് സതീശൻ്റെ ശ്രമം. കേരളത്തിലെ പ്രതിപക്ഷ നേതാവിന് രാഹുൽ ഗാന്ധി പറയുന്നതല്ല, ആർ.എസ്.എസ്. പറയുന്നതാണ് പഥ്യം," കെ.കെ. രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അനീഷിന്റെ മരണത്തിൽ സി.പി.എം. പ്രവർത്തകർക്ക് പങ്കുണ്ടെന്നും, ഭീഷണിയും ജോലി സമ്മർദ്ദവുമാണ് മരണത്തിന് കാരണമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

സി.പി.എം. ഭീഷണിയും ജോലി സമ്മർദ്ദവുമാണ് മരണകാരണം. ബി.ജെ.പി.യുടെ ദുരുദ്ദേശം മറ്റൊരു തലത്തിൽ സി.പി.എം. നടപ്പാക്കുന്നു. അനീഷിൻ്റെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണം. നിലവിൽ ബി.ജെ.പി. ആടി ഉലയുകയാണ്, അവരുമായി ബന്ധം ഉണ്ടാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.

സി.പി.എം. പ്രവർത്തകർ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. കോൺഗ്രസ് കൂടെ കൂട്ടിയതിൻ്റെ പേരിലായിരുന്നു ഇത്. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണം. ബി.എൽ.ഒ.മാരുടെ സമരത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നു. എസ്.ഐ.ആർ. നടപടികൾ പ്രായോഗികമല്ലെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com