മാസപ്പടി വിവാദം കത്തുന്നു ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ്

മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് നീക്കമെങ്കില്‍ ഇത് സിപിഐഎമ്മിന്റെ അന്ത്യത്തിന് തുടക്കം കുറിക്കും.
k sudhakaran
Published on

തിരുവനന്തപുരം : മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.ഒരു നിമിഷം പോലും വൈകാതെ പിണറായി വിജയന്‍ രാജിവയ്ക്കണം. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം അടിയന്തമായി തീരുമാനം കൈക്കൊള്ളണം

മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് നീക്കമെങ്കില്‍ ഇത് സിപിഐഎമ്മിന്റെ അന്ത്യത്തിന് തുടക്കം കുറിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

10 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ കഴിയില്ല. പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂ. പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം.കേരള ഹൗസില്‍ മുഖ്യമന്ത്രി ഗവര്‍ണറേയും കൂട്ടി കേന്ദ്രധനമന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്നു രക്ഷപ്പെടാനായിരുന്നുവെന്നും കെ സുധാകരൻ വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com