Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaകോഴിക്കോട് നഗരത്തിലെ തുടർച്ചയായ തീപിടിത്തം: പരാതിയുമായി വ്യാപാരി സംഘടന | Fire

കോഴിക്കോട് നഗരത്തിലെ തുടർച്ചയായ തീപിടിത്തം: പരാതിയുമായി വ്യാപാരി സംഘടന | Fire

🎙️ Latest Podcast

കോഴിക്കോട്: ജയലക്ഷ്മി സിൽക്‌സിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെ, കോഴിക്കോട് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ പ്രതിഷേധവുമായി വ്യാപാരി സംഘടനകൾ രംഗത്ത്. നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന അഗ്നിബാധകൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഇവർ കുറ്റപ്പെടുത്തി.(Continuous fire incidents in Kozhikode, Traders’ association with complaint)

മുൻപ് മിഠായിത്തെരുവിലുണ്ടായ വലിയ തീപിടിത്തങ്ങൾക്ക് ശേഷം സർക്കാർ നൽകിയ സുരക്ഷാ വാഗ്ദാനങ്ങൾ ഒന്നും തന്നെ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നഗരത്തിലെ ഫയർ സ്റ്റേഷന് സ്വന്തമായി ഒരു കെട്ടിടം പോലും ഇല്ലാത്ത അവസ്ഥയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

വ്യാപാരികൾ മാത്രമല്ല, സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം മൂലം നഗരവാസികൾ ഒന്നടങ്കം ഭീതിയിലാണെന്നും സമിതി വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം ബോധിപ്പിക്കാൻ മന്ത്രിമാരെ നേരിൽ കണ്ട് പരാതി നൽകാനാണ് സംഘടനയുടെ തീരുമാനം.അതേസമയം, ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ ഫയർ ഓഫീസർ ഇന്ന് സമർപ്പിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.