പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്‍റ് പരാതി ഉടൻ ഡിജിപിക്ക് കൈമാറി. കോൺഗ്രസ് തല ഉയർത്തിയാണ് നിൽക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനപ്പെട്ട പലര്‍ക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പൊലീസിന് കൈമാറിയിട്ടില്ലല്ലോ എന്ന് സതീശൻ വിമര്‍ശിച്ചു. രാഹുലിനെ പ്രതിരോധിക്കാൻ കോൺഗ്രസുകാർ ആരും ഇറങ്ങിയിട്ടില്ല. പരാതിയില്‍ പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും സതീശൻ പ്രതികരിച്ചു.
അതേസമയം, ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ബംഗളൂരു സ്വദേശിയായ യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് പരാതി നൽകിയത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.