Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeKeralaഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി: വാണിജ്യ LPG വില കുത്തനെ കൂട്ടി; സിലിണ്ടറിന്...

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി: വാണിജ്യ LPG വില കുത്തനെ കൂട്ടി; സിലിണ്ടറിന് 195.50 രൂപ വർദ്ധിച്ചു | LPG prices

🎙️ Latest Podcast

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചു. 19 കിലോ ഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. പുതിയ വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.(Commercial LPG prices hiked by Rs 195.50 per cylinder in India )

കേരളത്തിലെ പുതിയ വില 2092 രൂപയാണ്. പഴയ വില 1890 രൂപ ആയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ പാചകവാതക വിലയും കുതിച്ചുയരുന്നത് ഹോട്ടൽ, റസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. സിലിണ്ടറിന് 2000 രൂപ കടന്നതോടെ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഹോട്ടൽ ഉടമകൾ നിർബന്ധിതരായേക്കും. വരും ദിവസങ്ങളിൽ പുറത്തുനിന്നുള്ള ഭക്ഷണത്തിന് വില കൂടുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ.

അതേസമയം, സാധാരണക്കാരെ ബാധിക്കുന്ന 14.2 കിലോ ഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല. നേരത്തെ മാർച്ച് 7-ന് ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. നിലവിൽ ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസമാണെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം പരോക്ഷമായി ജനങ്ങളെ ബാധിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.