Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaവാണിജ്യ ആവശ്യങ്ങൾക്കുള്ള LPGക്ക് 49 രൂപ കൂടി: ഗാർഹിക സിലിണ്ടർ നിരക്കിൽ...

വാണിജ്യ ആവശ്യങ്ങൾക്കുള്ള LPGക്ക് 49 രൂപ കൂടി: ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല | LPG price

🎙️ Latest Podcast

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 49 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു.(Commercial LPG price hiked by Rs 49, domestic cylinder prices stays unchanged)

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവയെ ഈ വിലവർധന നേരിട്ട് ബാധിക്കും. സാധാരണക്കാർക്ക് ആശ്വാസമായി വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ, ഇറക്കുമതി ചെലവ്, രൂപയുടെ വിനിമയ നിരക്ക് എന്നിവ കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ മാസാവസാനം വില പുതുക്കി നിശ്ചയിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.