Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKeralaപൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു: ഡ്രൈവർക്ക് ഗുരുതര പരിക്ക്,...

പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു: ഡ്രൈവർക്ക് ഗുരുതര പരിക്ക്, 4 വിദ്യാർത്ഥികൾക്കും പരിക്കേറ്റു | College bus

🎙️ Latest Podcast

കൊച്ചി: എറണാകുളം പൂക്കാട്ടുപടിക്ക് സമീപം അറയ്ക്കപ്പടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.(College bus and private bus collide, driver seriously injured, 4 students injured)

ആലുവ ജയ്ഭാരത് കോളേജിന്റെ ബസും കോതമംഗലം – ആലുവ റൂട്ടിലോടുന്ന ‘റെയ്ഹാൻ’ എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ കോളേജ് ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഡ്രൈവറുടെ രണ്ട് കാലുകളും കാബിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.

ബസിലുണ്ടായിരുന്ന നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.