Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala'പാർട്ടിയിൽ ശീതസമരം': RJD വിട്ട് V സുരേന്ദ്രൻ പിള്ള | RJD

‘പാർട്ടിയിൽ ശീതസമരം’: RJD വിട്ട് V സുരേന്ദ്രൻ പിള്ള | RJD

🎙️ Latest Podcast

തിരുവനന്തപുരം: ഇആർജെഡിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവായ വി. സുരേന്ദ്രൻ പിള്ള പാർട്ടിയിൽ നിന്ന് രാജിവെച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിലനിൽക്കുന്ന ശീതസമരമാണ് രാജിക്കു പിന്നിലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (Cold war in the party, V Surendran Pillai leaves RJD)

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം. ഇടതുമുന്നണിയിൽ നിന്ന് അർഹമായ സീറ്റുകൾ ആർജെഡിക്ക് ലഭിച്ചില്ല. എൽഡിഎഫ് വിടണമെന്നതായിരുന്നു സംസ്ഥാന സമിതിയിലെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ ഇത് അവഗണിച്ച് മൂന്ന് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്.

ബിജെപി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന്, മത്സരിക്കുന്ന കാര്യം രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കുമെന്ന് അദ്ദേഹം മറുപടി നൽകി. തിരുവനന്തപുരം സെൻട്രൽ മണ്ഡലവുമായി തനിക്ക് ദീർഘകാലത്തെ വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.