കട്ടിലിനു സമീപം പത്തി വിടർത്തി ചീറ്റി നിൽക്കുന്ന മൂർഖൻ; യുവതിയും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്

കട്ടിലിനു സമീപം പത്തി വിടർത്തി ചീറ്റി നിൽക്കുന്ന മൂർഖൻ; യുവതിയും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്
Published on

കോട്ടയം: വീടിനുള്ളിൽ പത്തിവിടര്‍ത്തി ചീറ്റിയ മൂര്‍ഖന്‍ പമ്പിൽ നിന്നും കടിയേൽക്കാതെ അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്.തുരുത്തി കറുകശേരില്‍ വീട്ടില്‍ സാഗരികയും (38), മകന്‍ സാഗറുമാണ് (10) കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ്ഞെട്ടിക്കുന്ന സംഭവം നടന്നത്.ഏഴടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് വീടിനുള്ളിൽ കയറിയത്.

ഉറക്കത്തിനിടയില്‍ കട്ടിലില്‍ എന്തോവസ്തു മുട്ടുന്നതുപോലെയും ചീറ്റുന്ന ശബ്ദവുംകേട്ട് നോക്കിയപ്പോഴാണ് തറയില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ യുവതി കാണുന്നത്. ഉടനെ മകനെയുമെടുത്ത് ഇവർ പുറത്തേക്കോടുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടിത്തക്കാരനായ വാഴപ്പള്ളി കുറ്റിശേരിക്കടവ് സ്വദേശി ഷിനോയെത്തിയാണ് മുറിക്കുള്ളില്‍നിന്ന് പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.

Related Stories

No stories found.
Times Kerala
timeskerala.com