ആറ്റിങ്ങൽ : ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് 30 വർഷം കഠിനതടവ് ശിക്ഷ.ചിറയിൻകീഴ് ശർക്കര കടകം പുളുംതുരുത്തിൽ പ്രസന്ന വിലാസത്തിൽ സുജിത്തി (26)നെയാണ് ആറ്റിങ്ങൽ അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി സി ആർ ബിജു കുമാർ ശിക്ഷിച്ചത്.
തടവിന് പുറമേ 5.75 ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകിയില്ലെങ്കിൽ 23 മാസം തടവുകൂടി അനുഭവിക്കണം. 2022ൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട കുട്ടിയെ വീട്ടിൽവച്ചും വർക്കല റിസോർട്ടിൽവച്ചും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് കേസ്.