sexual assault

10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ; അഞ്ചുപേര്‍ അറസ്റ്റില്‍ |sexual assault

സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
Published on

കോഴിക്കോട് : നാദാപുരത്ത് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അഞ്ച് പേര്‍ അറസ്റ്റില്‍. സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.ആയഞ്ചേരി സ്വദേശികളായ ആദിത്യന്‍ , സായൂജ് , അനുനന്ദ് , സായൂജ് , അരുണ്‍ എന്നിവരാണ് പിടിയിലായത്.

രക്ഷിതാക്കളുടെ പരാതിയില്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമങ്ങള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയുമാണ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി.

Times Kerala
timeskerala.com