തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂരിൽ നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിന് വേദിയായി. കെഎസ്ആർടിസി ബസുകളിൽ മന്ത്രിവിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.(Clash in Youth Congress protests against Minister KB Ganesh Kumar)
തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തിയ പ്രവർത്തകർ കെഎസ്ആർടിസി ബസുകളിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ പോസ്റ്ററുകൾ ഒട്ടിച്ചു. ഒട്ടിച്ച പോസ്റ്ററുകൾ പൊലീസ് കീറി മാറ്റിയതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കം ആരംഭിച്ചു. ഇത് പിന്നീട് ഉന്തും തള്ളുമായി മാറി. പൊലീസുകാരെ മർദ്ദിച്ചെന്ന് ആരോപിച്ച് ഒരു പ്രവർത്തകനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് മറ്റ് പ്രവർത്തകർ തടഞ്ഞതോടെ രംഗം വഷളായി.

