കോഴിക്കോട് : ഗൃഹപ്രവേശന ചടങ്ങിനിടെ കുട്ടികൾ തമ്മിലടി. കോഴിക്കോട് വളയം കുറുവന്തേരിയിലാണ് സംഭവം. സംഘർഷത്തിൽ 14കാരന് പരിക്കേറ്റു. നാദ്ല്‍ എന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. (Clash in housewarming ceremony in Kozhikode)
ഇന്നലെ രാത്രിയിൽ മറ്റൊരു കുട്ടിയുമായുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൂക്കിന് പരിക്കേറ്റു. അര്‍ഷാദ് (14) എന്ന കുട്ടിക്കും പരിക്കേറ്റതായി പരാതിയുണ്ട്. വളയം പോലീസ് പരാതിയിൽ കേസെടുത്തു.