Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaCJ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും...

CJ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും | CJ Roy’s death

🎙️ Latest Podcast

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം വിപുലമാക്കി പ്രത്യേക അന്വേഷണ സംഘം. മരണസമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയിയുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.(CJ Roy’s death, Income Tax officials’ statements to be recorded again)

സി.ജെ. റോയിയുടെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായ നിലയിലായിരുന്നു. ഇത് മനഃപൂർവ്വം ചെയ്തതാണോ എന്ന കാര്യത്തിൽ പോലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. അന്നേദിവസം ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് വീണ്ടും വിവരങ്ങൾ ശേഖരിക്കും.

റോയിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളുമായും മറ്റ് സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ട രേഖകൾ പ്രത്യേക സംഘം പരിശോധിച്ചു വരികയാണ്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.