

അന്തര്‍ദേശീയ ബാലികാദിനം ആചരിക്കുന്നതിന്റെ ഭാഗമായി 17 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഒക്‌ടോബര്‍ 11 ന് ജില്ലാതല ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു (Chess). ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചെസ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റ് ബേഠി പഠാവോ ബേഠി ബെച്ചാവോ എന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയിലൂടെയാണ് നടപ്പിലാക്കുന്നത്. കളര്‍കോടുള്ള റിലയന്‍സ് മാളില്‍ വെച്ച് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് രാവിലെ 9.30ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 9 ബുധനാഴ്ച രാത്രി 10 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അണ്ടര്‍ 9, 12, 15, 17 എന്നീ നാല് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കും. https://docs.google.com/forms/d/e/1FAIpQLSfAJPZMu9OQIOectFI8ecuA-n2_ffnSJ9Y_nkeJxR15Ths2dQ/viewform എന്ന ലിങ്കിലൂടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വനിതാശിശു വികസന വകുപ്പിന് കീഴില്‍ വരുന്ന ശിശുവികസന പദ്ധതി ഓഫീസുകളുമായി ബന്ധപ്പെടുക.